നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ഇന്‍ഫോ സെഷന്‍

News Photo 1 - India - Otta Nottathil - norka_triple_win_info_session
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജര്‍മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേക്ക് ഇതിനകം അപേക്ഷ നല്‍കിയവര്‍ക്കായുളള ഓണ്‍ലൈന്‍ ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ. ഇന്‍ഫോ സെഷനില്‍ പങ്കെടുക്കുന്നതിന്നതിനുളള ലിങ്ക് ഉള്‍പ്പെടുന്ന ഇ~മെയില്‍ അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്.

ജര്‍മന്‍ ഭാഷയില്‍ ബി 1 അല്ലെങ്കില്‍ ബി 2 ഭാഷാ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേകം ഇന്‍ഫോ സെഷന്‍ 2025 മെയ് ആദ്യവാരം നടത്തുന്നതാണ്. ഇതിനായുളള ഇ~മെയില്‍ അറിയിപ്പ് ഫാസ്ററ് ട്രാക്ക് മുഖേന അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ മേയ് രണ്ടിനു ശേഷം അയയ്ക്കും.


അപേക്ഷ നല്‍കിയ എല്ലാ ഉദ്യോഗാര്‍ഥികളും നിര്‍ബന്ധമായും ഇന്‍ഫോ സെഷനുകളില്‍ പങ്കെടുക്കേണ്ടതും തുടര്‍നടപടികള്‍ക്കായുളള കണ്‍ഫര്‍മേഷന്‍ ഇ~മെയിലില്‍ നല്‍കിയിട്ടുളള ലിങ്ക് വഴി നല്‍കേണ്ടതുമാണ്. ഇന്‍ഫോ സെഷനില്‍ പങ്കെടുത്ത് കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികളെ മാത്രമേ അഭിമുഖങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കായി പരിഗണിക്കുകയുളളൂ.

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ഏഴാംഘട്ടത്തില്‍ ജര്‍മനിയിലെ ഹോസ്പിറ്റലുകളിലെ 250 നഴ്സിങ് ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഇതിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 14 വരെയായിരുന്നു. ഫാസ്ററ് ട്രാക്ക് മുഖേന മേയ് രണ്ട് വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ഷോര്‍ട്ട്ലിസ്ററ് ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 29 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടത്തും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ~ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെ ന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 0471 2770577, 536,540, 544 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെ ന്‍ററി ന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
- dated 28 Apr 2025

Comments:

Keywords: India - Otta Nottathil - norka_triple_win_info_session India - Otta Nottathil - norka_triple_win_info_session,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

funeral_anjali_sivin_nova_kerla_oct_23_24_2026
ഇന്‍ഡ്യ ബോഹുമിലെ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ മലയാളികളുടെ സംസ്ക്കാരം വെള്ളി, ശനി ദിവസങ്ങളില്‍ നാട്ടില്‍ നടക്കും
death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍